അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്‍വേര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അത് റീസെറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ പോസ്റ്റിന്‍റെ അവസാന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്
നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം.
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് ഓണ്‍ലൈനായി വെരിഫൈ ചെയ്യും. വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. പാന്‍ ഡാറ്റാബേസിലുള്ള നിങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും.
അതല്ലെങ്കില്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2016-17 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്നോ അല്ലെങ്കില്‍ From Previous Return Filed എന്നോ സെലക്ട് ചെയ്യുക. നമ്മുടെ അഡ്രസും മറ്റും സ്വമേധയാ ഫില്‍ ചെയ്യുന്നതിനാണിത്. അതിന് ശേഷം Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. ഒരു വീടിനു വേണ്ടി മാത്രം ഹൗസിംഗ് ലോണെടുത്തവരും ഇപ്പോള്‍ ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി.
അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, Tax Details, Taxes Paid and Verification, 80G, ALഎന്നിങ്ങനെ 7 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിലും താഴെയും മുകളിലും കാണുന്ന പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
Instructions
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
Personal Information
രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നോ കഴിഞ്ഞ വര്‍ഷത്തെ റിട്ടേണില്‍ നിന്നോ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി.
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Peoperty എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലാണ് ഉള്‍പ്പെടുത്തേണ്ടത്.
നാലാമത്തെ ടാബില്‍ നമ്മള്‍ 2015-16 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 4 വിഭാഗങ്ങളുണ്ട്.
ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ കൃത്യമായി Quarterly TDS Returns ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത ടാക്സും ഓഫീസിന്‍റെ ടാന്‍ നമ്പരും പേരും ഇവിടെ സ്വമേധയാ പ്രത്യക്ഷപ്പെടും.
2015-16 സാമ്പത്തിക വര്‍ഷം ഡിസംബര്‍ മാസത്തോടു കൂടി ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സെല്‍ഫ് ഡ്രോയിംഗ് സംവിധാനം അവസാനിച്ച വിവരം നമുക്ക് അറിയാമല്ലോ. ആയതിനാല്‍ ഇത്തരക്കാരുടെ ടി.ഡി.എസ് വിവരങ്ങളില്‍ രണ്ട് നിരകളെങ്കിലും കാണാം. ഡിസംബര്‍ മാസം വരെ പിടിച്ചെടുത്ത നികുതി ട്രഷറിയുടെ ടാന്‍ നമ്പരിലും അതിന് ശേഷം പിടിച്ച നികുതി നമ്മുടെ ഓഫീസ് ടാന്‍ നമ്പരിലും രേഖപ്പെടുത്തിതായി കാണാം. നമ്മള്‍ അടച്ച നികുതി മുഴുവനായി ഇവിടെ വരുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിക്കുക. ഇത് ശ്രദ്ധിക്കാതെ ഇ-ഫയലിംഗ് പൂര്‍ത്തീകരിച്ചാല്‍ നികുതി അടച്ചിട്ടില്ല എന്നറിയിക്കുന്ന നോട്ടീസുകള്‍ ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ Tax Collected at Source എന്ന വിഭാഗത്തിലുള്ള നികുതികളാണ് വരുന്നത്
നാലാമത്തെ വിഭാഗത്തില്‍ നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
Taxes Paid & Verification
അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. മുഴുവന്‍ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെങ്കില്‍ Tax Payable എന്നതിന് നേരെയും Refund എന്നതിന് നേരെയും പൂജ്യം പ്രത്യക്ഷപ്പെടണം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
D.20 എന്ന ഐറ്റത്തിന് നേരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന നമ്മുടെ ബാങ്ക് അക്കൌണ്ടുകളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് D.20(a) എന്നതിന് നേരെ റീഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് ചെയ്യുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ഏത് തരം അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുക. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ചെക്ക് ലീഫില്‍ നോക്കിയാല്‍ മതി. അതല്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരം നിര്‍ബന്ധമായി പൂരിപ്പിച്ചിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ D.20(b)യില്‍ ഓരോന്നായി ചേര്‍ക്കുക. ഇത് നിര്‍ബന്ധമില്ല.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല.
80G
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.
AL
ഈ ടാബ് ഇത്തവണ പുതിയതായി കൂട്ടിച്ചേര്‍ത്തതാണ്. 50 ലക്ഷത്തിലധികം വരുമാനമുള്ളവര്‍ അവരുടെ സ്വത്തുവിവരങ്ങള്‍നല്‍കുന്നതിനാണ് ഈ ടാബ്. 50 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ ഇതു പൂരിപ്പിക്കേണ്ടതില്ല.
എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇ-വെരിഫിക്കേഷനുള്ള ഓപ്ഷനുകളടങ്ങിയ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും.
എന്താണ് EVC
EVC എന്നാല്‍ Electronic Verification Code എന്നാണ്. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ നടത്തിയാല്‍ പിന്നെ റിട്ടേണ്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ITR-V ബാങ്ക്ലൂരിലെ സെന്‍ട്രല്‍ പ്രോസസിംഗ് സെന്‍ററിലേക്ക് അയക്കേണ്ടതില്ല. ഇലക്ട്രോണിക് വെരിഫിക്കേഷനോടു കൂടി റിട്ടേണ്‍ ഫയലിംഗ് പ്രോസസ് പൂര്‍ത്തിയാകുന്നു.
Option-1 : നമ്മള്‍ നേരത്തെ തന്നെ EVC ജനറേറ്റ് ചെയ്തു വെച്ചിട്ടുണ്ടെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്യുക.(നേരത്തെ EVC ജനറേറ്റ് ചെയ്യാന്‍ e-file മെനുവിലെ Generate EVC എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. അത് പോലെ SBI ATM Cardഉപയോഗിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്നും ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാം എന്ന് പറയപ്പെടുന്നു)
Option-2 :ഇപ്പോള്‍ EVC ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Option-3 :ആധാര്‍ നമ്പര്‍ ഉപയോഗിച്ച് EVC ജനറേറ്റ് ചെയ്യുന്നതിന് മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിക്കുക. പക്ഷെ ഇതിന് ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡിലെ പേരും തീര്‍ത്തും സാമ്യമായിരിക്കണം. അല്ലെങ്കില്‍ ഇതിന് സാധിക്കില്ല.
Option-4 :ഇനി ഇ-വെരിഫിക്കേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലോ അതല്ലെങ്കില്‍ EVC പിന്നീട് ജനറേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ നാലാമത്തെ ഓപ്ഷന്‍ സ്വീകരിച്ചാല്‍ മതി.
മുകളില്‍ നല്‍കിയ നാല് ഓപ്ഷനുകളില്‍ ഏറ്റവും അനുയോജ്യം രണ്ടാമത്തെ ഓപ്ഷനാണ്. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെകാണുന്ന ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ഏറ്റവും എളുപ്പം EVC - To Registered Email id and Mobile NumberTo Registered Email id and Mobile Numbe എന്ന To Registered Email id and Mobile NumberTo Registered Email id and Mobile Numberനാലാമത്തെ ഓപ്ഷനാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഇ-മെയിലിലേക്കും രജിസ്ട്രേഡ് മൊബൈലിലേക്കും EVCമെസേജ് ആയി വരും.
ഇതോടൊപ്പം താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ മെസേജില്‍ വന്ന EVC ടൈപ്പ് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
ഇതോടു കൂടി താഴെ കാണുന്ന Return Successfully e-verified എന്ന താഴെ കാണുന്ന മെസേജ് പ്രത്യക്ഷപ്പെടും. ഇതില്‍ കാണുന്ന Click here to Attachement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ITR-V പി.ഡി.എഫ് ഫയലായി ഡൗണ്‍ലോഡ് ചെയ്യും.
ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി ചെറിയ അക്ഷരത്തില്‍ നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ് abcde1234x01011980 എന്ന് നല്‍കുക. അപ്പോള്‍ ഇത് ഓപ്പണ്‍ ചെയ്യപ്പെടും.
ഇ-വെരിഫിക്കേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ ITR-V പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) Income Tax Department - CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസില്‍ അയച്ചാല്‍ മതി. ഒരു ഓഫീസിലുള്ളവരുടെ ITR-V എല്ലാം കൂടി ഒരു കവറിലിട്ട് അയച്ചാലും മതി. മറ്റ് യാതൊരു രേഖകളും ഇതിന്‍റെ കൂടെ അയക്കേണ്ടതില്ല. ഒരു പേജുള്ള ITR-V മാത്രം അയച്ചാല്‍ മതി.
ഇ-ഫയലിംഗിന് ശേഷം തെറ്റുകള്‍ കണ്ടെത്തിയാല്‍
ഒരിക്കല്‍ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ മുകളില്‍ പറഞ്ഞ അതേ നടപടി ക്രമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ വെച്ച് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ രണ്ടാമത്തെ ടാബില്‍ Filing Status എന്ന ഹെഡിന് കീഴില്‍ A21 എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. എന്നിട്ട് സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍ പറഞ്ഞ അഡ്രസിലേക്ക് അയച്ചാല്‍ മതി
ലോഗിന്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം
മിക്കവാറും പേര്‍ കഴിഞ്ഞവര്‍ഷം ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-ഫയലിംഗ് നടത്തിയവരായിരിക്കും. പക്ഷെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും എഴുതി വെക്കുകയോ ഓര്‍ത്തു വെക്കുകയോ ചെയ്തിട്ടുണ്ടാകില്ല. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക. യൂസര്‍ നെയിം എന്നത് താങ്കളുടെ PAN നമ്പരാണ്. ഇതേ PAN നമ്പരില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. ആയത് കൊണ്ട് നേരത്തേ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിന്‍റെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുകയേ മാര്‍ഗ്ഗമുള്ളൂ.
പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റിന്‍റെ ഹോം പേജില്‍ കാണുന്ന Login Here എന്ന മഞ്ഞ നിറത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് യൂസര്‍ ഐ.ഡി യും പാസ്‍വേര്‍ഡും നല്‍കേണ്ട വിന്‍ഡോ പ്രത്യക്ഷപ്പെടും ആ വിന്‍ഡോയുടെ താഴെ ഭാഗത്തായി കാണുന്ന Forgot Password? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് താഴെ കാണുന്ന Reset Password എന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ യൂസര്‍ ഐ.ഡി യായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക. പിന്നീട് ഇമേജില്‍ തെളിയുന്ന കോഡ് Enter the number as in image എന്നതിന് നേരെയുള്ള ബോക്സില്‍ എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള മൂന്ന ഓപ്ഷനുകള്‍ കാണിച്ചുകൊണ്ടുള്ള വിന്‍ഡോ തുറക്കും. ഒന്നാമത്തെ ഓപഷനായ Answer Secret Question എന്ന സെലക്ട് ചെയ്താല്‍ താഴെ ജനന തീയതി നല്‍കി Select Question എന്ന കോമ്പോ ബോക്സില്‍ നിന്നും നമ്മള്‍ നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ചോദ്യം സെലക്ട് ചെയ്ത് അതിന് നമ്മള്‍ നല്‍കിയിരുന്ന ഉത്തരം എന്‍റര്‍ ചെയ്ത് Validate Button അമര്‍ത്തിയാല്‍ പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും
രണ്ടാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‍ലോഡ് ചെയ്ത് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം.
മൂന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ അതില്‍ രണ്ട് ഓപ്ഷന്‍ ലഭ്യമാകും. ഒന്ന് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും രണ്ടാമത്തെത് പുതിയ ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും. പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ താഴെ കാണുന്ന മൂന്ന് ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്ത് അതിന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യേണ്ടി വരും. ഇങ്ങനെ റീസെറ്റ് ചെയ്ത പാസ്‍വേര്‍ഡ് ആക്ടീവാകാന്‍ 24 മണിക്കൂര്‍ സമയമെടുക്കും.
ഈ പ്രസ്താവിച്ച രീതിയിലൊന്നും പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ഒരു റിക്വസ്റ്റ് validate@incometaxindia.gov.in എന്ന ഇ-മെയിലിലേക്ക് അയച്ചാല്‍ മതി. റിക്വസ്റ്റില്‍ താങ്കളുടെ പാന്‍ നമ്പര്‍, പേര്, ജനന തീയതി, പിതാവിന്‍റെ പേര്, പാന്‍കാര്‍ഡ് പ്രകാരമുള്ള വിലാസം എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ വെരിഫൈ ചെയ്തതിന് ശേഷം പുതിയ പാസ്‍വേര്‍ഡ് താങ്കള്‍ക്ക് മറുപടി ഇ-മെയിലായി ലഭിക്കും. മറുപടി ലഭിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുത്തേക്കാം.
ടാക്സ് ക്രെഡിറ്റ് പരിശോധിക്കാം
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ളതും നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ടുള്ളതുമായി ടാക്സ് നമ്മുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.ഇതിന് വേണ്ടി വെബ്സൈറ്റില്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതിന് ഏറ്റവും താഴെ കാണുന്ന View Tax Credit(26AS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേ തുടര്‍ന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2014-15 എന്നും View As എന്നതിന് നേരെ PDF എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഒരു PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഈ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന് പാസ്‍വേര്‍ഡ് ആവശ്യപ്പെടും. അപ്പോള്‍ നിങ്ങളുടെ ജനന തീയതി നല്‍കിയാല്‍ മതി. ഉദാരഹണമായി നിങ്ങളുടെ ജനനതീയതി 05/08/1962 ആണെങ്കില്‍ പാസ്‍വേര്‍ഡായി 05081962 എന്ന് നല്‍കിയാല്‍ മതി. ഇതില്‍ ഓരോ മാസവും നിങ്ങളുടെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള തുക കാണാം. അടച്ച തുകയില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനെ തന്നെ നിങ്ങളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുക .

INCOME TAX 2015-16
Post and Softwares Prepared by Sudheer Kumar T K, Kokkallur.
2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ആദായ നികുതി സംബന്ധമായ കാര്യങ്ങള്‍ ഏതാനും ഭാഗങ്ങളായി ചുരുക്കി വിവരിക്കാം.(Click on the sub-heading to view)
Gross Salary Income കാണുകയാണ് ആദ്യപടി.
GROSS SALARY INCOME
2015 മാർച്ച് മുതൽ 2016 ഫെബ്രുവരി വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2015 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ചേര്‍ന്നതാണ് Gross Salary Income.
(Leave Travel Concession, DCRG, Commutation of Pension, Uniform Allowance മുതലായവ ഇതില്‍ ഉള്‍പ്പെടില്ല.)
Net Salary Income (Income Chargeable under the head Salaries)
Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു.2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ആദായ നികുതി സംബന്ധമായ കാര്യങ്ങള്‍ ഏതാനും ഭാഗങ്ങളായി ചുരുക്കി വിവരിക്കാം.(Click on the sub-heading to view)
- നികുതി കണക്കാക്കുന്ന വിധം
- Chapter VI-Aയിലെ കിഴിവുകള്‍
- 2015-16ലെ നികുതി നിരക്കുകള്‍
- Tax Relief u/s 89(1)
- Rounding
- നികുതി അടച്ചു കഴിഞ്ഞ ശേഷം
Gross Salary Income കാണുകയാണ് ആദ്യപടി.
GROSS SALARY INCOME
2015 മാർച്ച് മുതൽ 2016 ഫെബ്രുവരി വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2015 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ചേര്‍ന്നതാണ് Gross Salary Income.
(Leave Travel Concession, DCRG, Commutation of Pension, Uniform Allowance മുതലായവ ഇതില്‍ ഉള്‍പ്പെടില്ല.)
Net Salary Income (Income Chargeable under the head Salaries)
(A).HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത് മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000 ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
(B)- Professional Tax (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം. കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ കൂട്ടിയെങ്കില്‍ അത് കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Net Salary Income (Income Chargeable under the head salaries)
GROSS TOTAL INCOME
ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest (Section 24(b))
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A.1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C. റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
(ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം എന്ന head ൽ നഷ്ടമായാണ് ഇത് കാണിക്കുന്നത്. അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്)
Housing Loan ന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും.
TAXABLE INCOME അല്ലെങ്കിൽ TOTAL INCOME
Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും TOTAL INCOME എന്നാണ് Taxable Income ത്തിനു പേര് പറയുന്നത്. Total Income എന്നാൽ നമുക്ക് ആകെ ലഭിച്ച വരുമാനമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. Total Income എന്നാൽ എല്ലാ കിഴിവുകൾക്കും ശേഷമുള്ള തുകയാണ്.
Chapter VI -A യിലെ കിഴിവുകൾ
80 C
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും,നിക്ഷേപിച്ച അരിയറും കിഴിവായി അനുവദിക്കും. (PFലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും. എന്നാല്‍ GPAIS പറ്റില്ല.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ് ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ് പരിഗണിക്കില്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ് എന്നിവ.
8. പെണ്‍കുട്ടികള്‍ക്കായുള്ള 'സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീമില്‍ നിക്ഷേപിച്ച തുക
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD(1)
National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്‍റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ, (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.
Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇതിനു പുറമേ ഈ വര്‍ഷം മുതല്‍ 50,000 രൂപ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും.
ഇനി പറയുന്ന എല്ലാ കിഴിവുകളും 1,50,000 ത്തിന് പുറത്തുള്ളവയാണ്.
80 CCD(2)
National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer's Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10 % മാത്രമാണ്.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ഇത് കൂടാതെ ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്.ഇവരില്‍ ആരെങ്കിലും 80 വയസ്സ് കഴിഞ്ഞവരാണെങ്കില്‍ അവരുടെ ചികിത്സാചെലവ് 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്. എന്നാല്‍ കുടുംബത്തിനുള്ള ആകെ കിഴിവ് പരമാവധി 30,000 രൂപയാണ്. Senior Citizen ഇല്ലെങ്കില്‍ പരമാവധി 25,000 രൂപ മാത്രം.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം.
മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്. ഇവരില്‍ ആരെങ്കിലും 80 വയസ്സ് കഴിഞ്ഞവരാണെങ്കില്‍ അവരുടെ ചികിത്സാചെലവ് 30,000 രൂപ വരെ 80 D പ്രകാരം കിഴിവിന് അര്‍ഹമാണ്.ഇവർക്കുള്ള ആകെ കിഴിവ് 30,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല.
Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക് 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കാം.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കും.ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്‍റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഈ വര്‍ഷം മുതല്‍ ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest on loan for higher education )
ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 EE (Deduction for interest on loan taken for residential house property)
2013-14 സാമ്പത്തികവർഷത്തിൽ Financial Institution ൽ നിന്നും എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2015-16 സാമ്പത്തികവർഷത്തിൽ അടച്ചത് 1,00,000 രൂപ വരെ ഈ സെക്ഷൻ പ്രകാരം ഇളവ് ലഭിക്കും. ലോണ്‍ എടുക്കുമ്പോൾ മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്റെ വില 40 ലക്ഷത്തിലും ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്. കഴിഞ്ഞ സാമ്പത്തിക വർഷം പലിശ അടച്ചുവെങ്കിൽ ഒരു ലക്ഷത്തിൽ നിന്നും അത് കഴിച്ചു ബാക്കിയുള്ളതെ ഈ വർഷം ഇളവു ലഭിക്കൂ.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇവയാണ്. Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income അല്ലെങ്കിൽ Taxable income കിട്ടുന്നു.
ഈ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നുണ്ട്. എങ്കിലും Circular No -20/ 2015 CBDT Dated 2-12-15 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നു.
Taxable Income (Total Income)ത്തിന് ഈ വർഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വർഷത്തെ Income Tax Rate പരിശോധിക്കാം.
INCOME TAX RATE for 2015-16
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നിരക്ക് തന്നെ.
1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നതിന്‍റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില്‍ വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്ന തുകയുടെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Relief u/s 89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്.
Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
ആകെ അടയ്ക്കേണ്ട ടാക്സ് കണക്കാക്കി അതില്‍ നിന്നും 10E ഫോം വഴി ലഭിച്ച റിലീഫും മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS അ യി ആകെ കുറച്ച ടാക്സും ആകെ ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.
Rounding of Income Tax
Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷത്തെ Circular No 20 / 2015 Dated 2-12-2015 CBDT ൽ ഇങ്ങനെ പറയുന്നു. "Employer is advised to quote Total Taxable Income in Annexure II without rounding-off and TDS should be deducted and reported accordingly , ie, without rounding-off TDS also"
TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല. Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്.
ടാക്സ് അടച്ചു കഴിഞ്ഞ ശേഷം
അടയ്ക്കേണ്ട ടാക്സ് മുഴുവന്‍ അടച്ചു കഴിഞ്ഞ ശേഷം ചെയ്യാനുള്ള കാര്യങ്ങള്‍ ചുരുക്കി പറയാം. അടുത്ത മെയ് 31 നകം DDO നിങ്ങള്‍ക്ക് Form 16 അതായത് TDS Certificate നല്‍കുന്നതാണ്. ഇത് നല്‍കാന്‍ വിട്ടു പോയാല്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുക. ഇതിന്‍റെ Part A, TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും Part B അദ്ദേഹം തയ്യാറാക്കിയുമാണ് നല്‍കുക. ഇതിന്‍റെ Part A യിലെ "DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT" എന്ന പട്ടിക നോക്കി നിങ്ങള്‍ അടച്ച ടാക്സ് മുഴുവന്‍ അതില്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (കുറവ് കാണുന്നു എങ്കില്‍ ബന്ധപ്പെട്ട TDS STATEMENT കറക്റ്റ് ചെയ്യാന്‍ DDO വിനോട് ആവശ്യപ്പെടുക.)
ജൂലൈ 30 നകം Income Tax Return ഫയല്‍ ചെയ്യുക. നിങ്ങള്‍ 10E ഫോം ഉപയോഗിച്ച് റിലീഫ് നേടിയിട്ടുണ്ടെങ്കില്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ Inocme Tax Return E Filing നടത്തുമ്പോള്‍ ആദ്യം E Filing Portalല്‍ 10E തയ്യാറാക്കി submit ചെയ്യണം. അതിനു ശേഷം മാത്രം റിട്ടേണ്‍ ഫയല്‍ ചെയ്യുക. Return ശരിയായി ഫയല്‍ ചെയ്യുന്നതോടെ ആ വര്‍ഷത്തെ നികുതി സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നു പറയാം
E-Filing of Income Tax Returns 2015-16
2014-15 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം കണക്കാക്കി നാം അടക്കാനുള്ള ആദായ നികുതി 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായും നാം അടച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ അതിന്‍റെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ സാമ്പത്തിക വര്‍ഷത്തിലാണ്. 2015-16 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇത് ജൂലൈ 31 ആയിരുന്നു. ഈ വര്‍ഷം ചില റിട്ടേണ്‍ ഫോമുകളില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അതിനെത്തുടര്‍ന്ന് നാനാഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന് ഇത്തരം ഫോമുകളിലെ വിവാദ സംബന്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്ത് വീണ്ടും ഫോമുകള്‍ ലളിതവല്‍ക്കരിച്ചു. ഇതിനെ തുടര്‍ന്ന് സോഫ്റ്റുവെയറുകളിലും ഫോറങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുത്തതിനാലാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചത്.
ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...?
ഒരു സാധാരണ വ്യക്തിയുടെ ഡിഡക്ഷനുകള്‍ കഴിഞ്ഞതിന് ശേഷമുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. 2,000 രൂപ വരെ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് 2,70,000 രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടി വന്നിട്ടുണ്ടാകില്ല. എന്ന് വെച്ച് 2,70,000 രൂപ വരെ വരെ വരുമാനമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നര്‍ത്ഥമാക്കരുത്. ഡിഡക്ഷന്‍ കഴിഞ്ഞിട്ടുള്ള വരുമാനം 2.5 ലക്ഷം രൂപയിലധികമാണെങ്കില്‍ താങ്കള്‍ക്ക് നികുതി കണക്കാക്കപ്പെടുന്നുണ്ട്. ഒരു താത്കാലിക സംവിധാനം എന്ന നിലയ്ക്ക് 2000 രൂപ വരെ റിബേറ്റ് അനുവദിക്കുന്നു എന്ന് മാത്രം. ഒരു സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി 3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു.
ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്ങിനെ ?
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പരമ്പരാഗതമായ പേപ്പര്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതിനെക്കാള്‍ എത്രയോ ലളിതവും സുതാര്യവുമാണ് ഇ-ഫയലിംഗ് സംവിധാനം. മാത്രമല്ല നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ റിട്ടേണ്‍ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാവൂ പേപ്പര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിശ്ചിത മാതൃകയും നിറങ്ങളുമുള്ള പ്രത്യേക ഫോം തന്നെ വേണം. അത് കടകളില്‍ നിന്നും വാങ്ങിക്കാനോ ഇന്‍റര്‍ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനോ ലഭിക്കില്ല. ആദായ നികുതി ഓഫീസുകളില്‍ മാത്രമേ ലഭ്യമാകൂ. മാത്രമല്ല അത് പൂരിപ്പിച്ച് ആദായ നികുതി ഓഫീസുകളില്‍ എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പണം ഒരു ഇ-മെയില്‍ അയക്കുന്ന ലാഘവത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ. സമര്‍പ്പിക്കപ്പെട്ട റിട്ടേണ്‍ വളരെ വേഗത്തില്‍ പ്രോസസ് ചെയ്യപ്പെടുകയും പ്രോസസിംഗിന്‍റെ ഓരോ ഘട്ടത്തിലെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് SMS വഴിയും ഇ-മെയില്‍ വഴിയും ലഭിക്കുകയും ചെയ്യുന്നു.
ഇ-ഫയലിംഗ് ചെയ്ത് തുടങ്ങാം
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്‍വേര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അത് റീസെറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ പോസ്റ്റിന്‍റെ അവസാന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്
Personal Information
ഇ-ഫയലിംഗ് ചെയ്ത് തുടങ്ങാം
ഇ-ഫയലിംഗിന് അത്യാവശ്യം വേണ്ട കാര്യങ്ങള്‍
- An Email Account
- Mobile Number
- Form 16 issued by Disbursing Officer(s)
- Your Bank Account Number & IFSC Code
ഇ-ഫയലിംഗ് തുടങ്ങുന്നതിന് മുമ്പ് താങ്കള്‍ക്ക് താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ പക്കല്‍ നിന്നും TRACES ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഫോം 16 ലഭിച്ചിട്ടുണ്ടന്നും ഇതില്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതി മുഴുവനായും ആദായനികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്തതായി ഫോം 16 ന്‍റെ പാര്‍ട്ട് എ യില്‍ കാണുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.
Request for Form16 - Individual Group
നിങ്ങളുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള തുക എത്രയെന്ന് നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റില്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വരുന്ന ടാക്സ് ക്രെഡിറ്റ് പരിശോധിക്കാം എന്ന ഭാഗം ശ്രദ്ധിക്കുക
ഇ-ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം.
അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്‍വേര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അത് റീസെറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ പോസ്റ്റിന്‍റെ അവസാന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്
നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം.
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് ഓണ്‍ലൈനായി വെരിഫൈ ചെയ്യും. വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. പാന്‍ ഡാറ്റാബേസിലുള്ള നിങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും.
അതല്ലെങ്കില്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2015-16 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. ഒരു വീടിനു വേണ്ടി മാത്രം ഹൗസിംഗ് ലോണെടുത്തവരും ഇപ്പോള്‍ ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി.
അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്‍റെയും അവസാന ഭാഗത്തുള്ള പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
Instructions
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.
Personal Information
രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നോ കഴിഞ്ഞ വര്‍ഷത്തെ റിട്ടേണില്‍ നിന്നോ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി. ഈ വര്‍ഷം മുതല്‍ ആധാര്‍ കാര്‍ഡിന്‍റെ നമ്പര്‍ രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ ലഭിക്കുന്ന ITR-V ബാങ്ക്ളൂരിലെ സെന്‍ട്രല്‍ പ്രോസസിംഗ് സെന്‍ററിലേക്ക് അയക്കേണ്ടതില്ല.
Income Details
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക.
ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Peoperty എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലും ഉള്‍പ്പെടുത്തുക
TDS
നാലാമത്തെ ടാബില്‍ നമ്മള്‍ 2014-15 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 3 വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
താങ്കളുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ കൃത്യമായി Quarterly TDS Returns ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത ടാക്സും ഓഫീസിന്‍റെ ടാന്‍ നമ്പരും പേരും ഇവിടെ സ്വമേധയാ പ്രത്യക്ഷപ്പെടും. ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പരിശോധിക്കുക. ഇത് ശ്രദ്ധിക്കാതെ ഇ-ഫയലിംഗ് പൂര്‍ത്തീകരിച്ചാല്‍ നികുതി അടച്ചിട്ടില്ല എന്നറിയിക്കുന്ന നോട്ടീസുകള്‍ ആദായനികുതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
Taxes Paid & Verification
അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. മുഴുവന്‍ നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെങ്കില്‍ Tax Payable എന്നതിന് നേരെയും Refund എന്നതിന് നേരെയും പൂജ്യം പ്രത്യക്ഷപ്പെടണം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
D.20 എന്ന ഐറ്റത്തിന് നേരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന നമ്മുടെ ബാങ്ക് അക്കൌണ്ടുകളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് D.20(a) എന്നതിന് നേരെ റീഫണ്ട് ഉണ്ടെങ്കില്‍ ക്രെഡിറ്റ് ചെയ്യുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ്, ഏത് തരം അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുക. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ചെക്ക് ലീഫില്‍ നോക്കിയാല്‍ മതി. അതല്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരം നിര്‍ബന്ധമായി പൂരിപ്പിച്ചിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ D.20(b)യില്‍ ഓരോന്നായി ചേര്‍ക്കുക. ഇത് നിര്‍ബന്ധമില്ല.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല.
80G
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.
എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ റിട്ടേണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന മെസേജ് കാണാം. കൂടാതെ Acknowledgement നമ്പരും റിട്ടേണ്‍ സബ്മിറ്റ് ചെയ്തതിന്‍റെ തെളിവായ ITR-V ഉം അടങ്ങുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെയിലും വരും. ഈ വിന്‍ഡോയില്‍ നിന്നോ കണ്‍ഫര്‍മേഷന്‍ മെയിലില്‍ നിന്നോ ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് പി.ഡി.എഫ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ്abcde1234x01011980 എന്ന് നല്‍കുക.
ഈ ITR-V പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) Income Tax Department - CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസില്‍ അയച്ചാല്‍ മതി. ഒരു ഓഫീസിലുള്ളവരുടെ ITR-V എല്ലാം കൂടി ഒരു കവറിലിട്ട് അയച്ചാലും മതി. മറ്റ് യാതൊരു രേഖകളും ഇതിന്‍റെ കൂടെ അയക്കേണ്ടതില്ല. ഒരു പേജുള്ള ITR-V മാത്രം അയച്ചാല്‍ മതി.
ഓഫ്‍ലൈന്‍ സോഫ്റ്റ്‍വെയറുപയോഗിച്ചും ഇ-ഫയലിംഗ് നടത്താം
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനത്തിന് പുറമെ ഓഫ് ലൈന്‍ സോഫ്റ്റ്‍വെയറുകളും ലഭ്യമാണ്. നേരത്തെ ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിന് ചില എക്സല്‍ യൂട്ടിലിറ്റികളാണ് ലഭ്യമാക്കിയിരുന്നത്. ഇത് സങ്കീര്‍ണ്ണതകള്‍ കൂടിയതായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജാവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ ഒരു ഓഫ്‍ലൈന്‍ സോഫ്റ്റ് വെയര്‍ കൂടി രംഗത്തിറക്കിയിട്ടുണ്ട്. ഇതും വളരെ ലളിതമാണ്. പക്ഷെ ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ Java Run Time Environment 7 (Jre 1.7) അല്ലെങ്കില്‍ അതിന് ശേഷമുള്ള ജാവ വേര്‍ഷന്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
Download Latest Version of JAVA | Download JAVA Utility for ITR-1 |
ഈ ജാവ യുട്ടിലിറ്റി ഒരു സിപ്പ് ഫയലായിട്ടായിരിക്കും നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക. ആദ്യം അത് ഏതെങ്കിലും ഒരു ഫോള്‍ഡറിലേക്ക് അണ്‍സിപ്പ് ചെയ്യുക. പ്രസ്തുത ഫോള്‍ഡറില്‍ താഴെ കാണുന്ന ഫയലുകള്‍ കാണാം
ആദ്യമായി ഇതില്‍ കാണുന്ന ITR എന്ന ബാച്ച് ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. (ലിനക്സാണെങ്കില്‍ ITR.sh എന്ന ഫയലിലാണ് ഡബിള്‍ക്ലിക്ക് ചെയ്യേണ്ടത്) അപ്പോള്‍ ഒരു DOS Command വിന്‍ഡോ പ്രത്യക്ഷപ്പെട്ട് സ്വമേധയാ അപ്രത്യക്ഷമാകും. ജാവ സെറ്റിംഗ്സ് അപ്ഡേറ്റ് ചെയ്യുന്നതിനാണിത്. ജാവ യഥാര്‍ത്ഥ വേര്‍ഷനല്ലെങ്കില്‍ ഇതില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും.
രണ്ടാമതായി ITR-1_AY201415_PR6 എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഓഫ്‍ലൈന്‍ സോഫ്റ്റ്‍വെയര്‍ തുറന്ന് വരും. ഇതിന് മുകളില്‍ ലഭ്യമായ Prefill എന്ന ബട്ടണില്‍ അമര്‍ത്തി ഇഫയലിംഗ് വെബ്സൈറ്റിലെ നമ്മുടെ യൂസര്‍ ഐ.ഡി യും പാസ്‍വേര്‍ഡും നല്‍കിയാല്‍ നമ്മുടെ പ്രാഥമിക വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും ഫില്‍ ചെയ്യപ്പെടും.
ഇതിലെ ടാബുകള്‍ നേരത്തെ വിശദീകരിച്ച ഓണ്‍ലൈന്‍ ഫയലിംഗിന് തുല്യമായതാണ്. എല്ലാ വിവരങ്ങളും എന്‍റര്‍ ചെയ്ത് Submit ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണമെന്ന് മാത്രം.
ഇ-ഫയലിംഗിന് ശേഷം തെറ്റുകള്‍ കണ്ടെത്തിയാല്‍
ഒരിക്കല്‍ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ മുകളില്‍ പറഞ്ഞ അതേ നടപടി ക്രമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ വെച്ച് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ രണ്ടാമത്തെ ടാബില്‍ Filing Status എന്ന ഹെഡിന് കീഴില്‍ A21 എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. എന്നിട്ട് സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍ പറഞ്ഞ അഡ്രസിലേക്ക് അയച്ചാല്‍ മതി
ലോഗിന്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം
മിക്കവാറും പേര്‍ കഴിഞ്ഞവര്‍ഷം ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-ഫയലിംഗ് നടത്തിയവരായിരിക്കും. പക്ഷെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും എഴുതി വെക്കുകയോ ഓര്‍ത്തു വെക്കുകയോ ചെയ്തിട്ടുണ്ടാകില്ല. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക. യൂസര്‍ നെയിം എന്നത് താങ്കളുടെ PAN നമ്പരാണ്. ഇതേ PAN നമ്പരില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. ആയത് കൊണ്ട് നേരത്തേ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിന്‍റെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുകയേ മാര്‍ഗ്ഗമുള്ളൂ.
പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് ഇ-ഫയലിംഗ് വെബ്സൈറ്റിന്‍റെ ഹോം പേജില്‍ കാണുന്ന Login Here എന്ന മഞ്ഞ നിറത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് യൂസര്‍ ഐ.ഡി യും പാസ്‍വേര്‍ഡും നല്‍കേണ്ട വിന്‍ഡോ പ്രത്യക്ഷപ്പെടും ആ വിന്‍ഡോയുടെ താഴെ ഭാഗത്തായി കാണുന്ന Forgot Password? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് താഴെ കാണുന്ന Reset Password എന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ യൂസര്‍ ഐ.ഡി യായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക. പിന്നീട് ഇമേജില്‍ തെളിയുന്ന കോഡ് Enter the number as in image എന്നതിന് നേരെയുള്ള ബോക്സില്‍ എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള മൂന്ന ഓപ്ഷനുകള്‍ കാണിച്ചുകൊണ്ടുള്ള വിന്‍ഡോ തുറക്കും. ഒന്നാമത്തെ ഓപഷനായ Answer Secret Question എന്ന സെലക്ട് ചെയ്താല്‍ താഴെ ജനന തീയതി നല്‍കി Select Question എന്ന കോമ്പോ ബോക്സില്‍ നിന്നും നമ്മള്‍ നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ചോദ്യം സെലക്ട് ചെയ്ത് അതിന് നമ്മള്‍ നല്‍കിയിരുന്ന ഉത്തരം എന്‍റര്‍ ചെയ്ത് Validate Button അമര്‍ത്തിയാല്‍ പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും
രണ്ടാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‍ലോഡ് ചെയ്ത് പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം.
മൂന്നാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ അതില്‍ രണ്ട് ഓപ്ഷന്‍ ലഭ്യമാകും. ഒന്ന് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും രണ്ടാമത്തെത് പുതിയ ഇ-മെയിലും മൊബൈല്‍ നമ്പരും ഉപയോഗിച്ചുള്ളതും. പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ താഴെ കാണുന്ന മൂന്ന് ഓപ്ഷനില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്ത് അതിന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യേണ്ടി വരും. ഇങ്ങനെ റീസെറ്റ് ചെയ്ത പാസ്‍വേര്‍ഡ് ആക്ടീവാകാന്‍ 24 മണിക്കൂര്‍ സമയമെടുക്കും.
ഈ പ്രസ്താവിച്ച രീതിയിലൊന്നും പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ഒരു റിക്വസ്റ്റ് validate@incometaxindia.gov.in എന്ന ഇ-മെയിലിലേക്ക് അയച്ചാല്‍ മതി. റിക്വസ്റ്റില്‍ താങ്കളുടെ പാന്‍ നമ്പര്‍, പേര്, ജനന തീയതി, പിതാവിന്‍റെ പേര്, പാന്‍കാര്‍ഡ് പ്രകാരമുള്ള വിലാസം എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ വെരിഫൈ ചെയ്തതിന് ശേഷം പുതിയ പാസ്‍വേര്‍ഡ് താങ്കള്‍ക്ക് മറുപടി ഇ-മെയിലായി ലഭിക്കും. മറുപടി ലഭിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുത്തേക്കാം.
ടാക്സ് ക്രെഡിറ്റ് പരിശോധിക്കാം
ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് നമ്മള്‍ നേരിട്ട് അടച്ചിട്ടുള്ളതും നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ടുള്ളതുമായി ടാക്സ് നമ്മുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.ഇതിന് വേണ്ടി വെബ്സൈറ്റില്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതിന് ഏറ്റവും താഴെ കാണുന്ന View Tax Credit(26AS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേ തുടര്‍ന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2014-15 എന്നും View As എന്നതിന് നേരെ PDF എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഒരു PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഈ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന് പാസ്‍വേര്‍ഡ് ആവശ്യപ്പെടും. അപ്പോള്‍ നിങ്ങളുടെ ജനന തീയതി നല്‍കിയാല്‍ മതി. ഉദാരഹണമായി നിങ്ങളുടെ ജനനതീയതി 05/08/1962 ആണെങ്കില്‍ പാസ്‍വേര്‍ഡായി 05081962 എന്ന് നല്‍കിയാല്‍ മതി. ഇതില്‍ ഓരോ മാസവും നിങ്ങളുടെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള തുക കാണാം. അടച്ച തുകയില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനെ തന്നെ നിങ്ങളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുക.
INCOME TAX 2014-15
മാർച്ച് മാസാരംഭത്തിൽ ലഭിക്കുന്ന ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും നാം അടയ്ക്കേണ്ട ആദായനികുതി പൂർണ്ണമായും അടച്ചു തീർക്കേണ്ടതിനാൽ ഫെബ്രുവരി മാസം നമുക്ക് ഒരു ടാക്സ് മാസമായി മാറുന്നു. ആദായനികുതി കൃത്യമായി കണക്കാക്കി അത് ഒട്ടും കുറയാതെ ശമ്പളത്തിൽ കുറയ്ക്കുന്നത് പിന്നീടുള്ള പ്രയാസങ്ങൾ കുറയ്ക്കും. നമുക്ക് അർഹമായ എല്ലാ ഇളവുകളും കിഴിവുകളും നേടുന്നതോടൊപ്പം അർഹമല്ലാത്ത ഒരിളവും നേടിയിട്ടില്ലെന്നും നമ്മൾ ഉറപ്പു വരുത്തണം. ടാക്സ് കണക്കാക്കുന്നതിനും Statement തയ്യാറാക്കുന്നതിനും UBUNDUവിലും EXCEL ലും തയ്യാറാക്കിയ വിവിധ സോഫ്റ്റ്‌വെയറുകൾ കയ്യെത്തും ദൂരത്തു ഇഷ്ടം പോലെ ഉണ്ടെങ്കിലും നികുതി കണക്കാക്കുന്ന വഴി നാം കൃത്യമായി അറിഞ്ഞിരിക്കണം. അതിന് കുറെയൊക്കെ ഇനിയുള്ള വരികൾ സഹായകരമായേക്കും.
2014 ഏപ്രിൽ ഒന്ന് മുതൽ 2015 മാർച്ച് 31 വരെ ലഭിക്കുന്ന വരുമാനത്തിനുള്ള ആദായ നികുതിയാണ് നാം കണക്കാക്കുന്നത്. 2014 മാർച്ച് മുതൽ 2015 ഫെബ്രുവരി മാസം വരെയുള്ള ശമ്പളമാണ് നമുക്ക് ഇക്കാലത്ത് ലഭിക്കുന്നത്. അത് കൊണ്ട് മാർച്ച് മുതൽ ഫെബ്രുവരി മാസം വരെയുള്ള ശമ്പളമാണ് കണക്കിലെടുക്കുന്നത്.
GROSS SALARY INCOME
ആകെ ശമ്പളവരുമാനത്തിൽ 2014 മാർച്ച് മാസം മുതൽ 2015 ഫെബ്രുവരി മാസം വരെയുള്ള Pay, DA , HRA , CCA , Special Allowance, Overtime Allowance , 2014 ഏപ്രിൽ ഒന്നിനും 2015 മാർച്ച് 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ഉൾപ്പെടുന്നു.
15000 രൂപ വരെയുള്ള Medical Reimbursement, Travelling Allowance, Daily Allowance, Uniform Allowance , Hill Track Allowance, Conveyance Allowance എന്നിവ Gross Salary Income ത്തിൽ ഉൾപ്പെടില്ല.
NET SALARY INCOME അല്ലെങ്കിൽ Income Chargeable under the head Salaries)
Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു.
1.HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിന്റെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത് മാത്രമേ ഇളവായി ലഭിക്കൂ.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000 ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
2- Professional Tax (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം. കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Income Chargeable under the head salaries (Net Salary Income)
GROSS TOTAL INCOME
ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
(ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം എന്ന head ൽ നഷ്ടമായാണ് ഇത് കാണിക്കുന്നത്. അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്)
TAXABLE INCOME അല്ലെങ്കിൽ TOTAL INCOME
Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു. ഈ Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും TOTAL INCOME എന്നാണ് Taxable Income ത്തിനു പേര് കാണുക. Total Income എന്നാൽ നമുക്ക് ആകെ ലഭിച്ച വരുമാനമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. Total Income എന്നാൽ എല്ലാ കിഴിവുകൾക്കും ശേഷമുള്ള ഇൻകം ആണ്.
Chapter VI -A യിലെ കിഴിവുകൾ
80 C
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2. LIC യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ് ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ് എന്നിവ.
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD
സർക്കാർ പെൻഷൻ പദ്ധതികളിൽ ജീവനക്കാരന്റെ വിഹിതം അടച്ച തുക 80 CCD പ്രകാരം കിഴിവ് ലഭിക്കും. National Pension Scheme ഉൾപ്പെട്ടവർ അടച്ച തുക ഈ Section പ്രകാരമാണ് കാണിക്കേണ്ടത്. ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. Section 80 CCD പ്രകാരമുള്ള കിഴിവ് പരമാവധി 1 ലക്ഷം മാത്രമാണ്.
Section 80C, 80CCC , 80CCD എന്നിവയിലെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇനി പറയുന്ന എല്ലാ കിഴിവുകളും 1,50,000 ത്തിന് പുറത്തുള്ളവയാണ്.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 15,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 20,000 ആണ്. ഇത് കൂടാതെ ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും. ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 15,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 20,000 വരെ ആവാം.
മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്. ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
Health Insurance പ്രീമിയം നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭർത്താവ് , മക്കൾ, മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 50,000 രൂപയാണ് കിഴിവ് ലഭിക്കുക. 80 % ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employee with disability)
സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക് 50,000 രൂപ കിഴിവ് ലഭിക്കും. 50000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) ഒരു ലക്ഷം രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I യിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest for loan for higher education )
ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GG
2013-14 സാമ്പത്തിക വർഷത്തിൽ Financial Institution നിൽ നിന്നും എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2014-15 സാമ്പത്തിക വർഷത്തിൽ അടച്ചത് 1,00,000 രൂപ വരെ ഈ സെക്ഷൻ പ്രകാരം ഇളവു ലഭിക്കും. ലോണ്‍ എടുക്കുമ്പോൾ ജീവനക്കാരന് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്റെ വില 40 ലക്ഷത്തിലും ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്. CLICK HERE FOR MORE DETAILS
80GGC
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇത്രയുമാണ്. Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income അല്ലെങ്കിൽ Taxable income കിട്ടുന്നു.
ഈ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നുണ്ട്. എങ്കിലും Circular No -17/ 2014 CBDT Dated 10-12-14 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നു. അത് കൊണ്ട് റൗണ്ട് ചെയ്യാതെ കാണിക്കുന്നത് പിന്നീടുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ സഹായകരമാവുമെന്നാണ് എന്റെ അഭിപ്രായം.
Taxable Income (Total Income)ത്തിന് ഈ വർഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്. അതിനായി ഈ വർഷത്തെ Income Tax Rate പരിശോധിക്കാം.
INCOME TAX RATE for 2014-15
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.
1.) 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നത്തിന്റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Rounding of Income Tax
Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷത്തെ Circular No 17 / 2014 Dated 10-12-2014 CBDT ൽ പറയുന്നത് മറ്റൊന്നാണ്. "Employer is advised to quote Total Taxable Income in Annexure II without rounding-off and TDS should be deducted and reported accordingly , ie, without rounding-off TDS also"
TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല. Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്. അത് കൊണ്ട് ടാക്സ് റൌണ്ട് ചെയ്യാതെ ചേർക്കുന്നതാണ് സുരക്ഷിതം.
Relief u/s 89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും. മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾHEADMASTERS BLOG ൽ നിന്നും ലഭിക്കും.
Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
ഇനി മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS അയി ആകെ കുറച്ച ടാക്സ് അടയ്കേണ്ട ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.
No comments:
Post a Comment